వాటియొక్క లెక్క ముప్పది బంగారపు పళ్లెములును
സംഖ്യാപുസ്തകം 7:13
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
സംഖ്യാപുസ്തകം 7:19-89
19
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
20
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
21
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
22
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
23
മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകന്‍ എലീയാബ് വഴിപാടു കഴിച്ചു.
24
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
25
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
26
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
27
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
28
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകന്‍ എലീയാബിന്റെ വഴിപാടു.
29
നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകന്‍ എലീസൂര്‍ വഴിപാടു കഴിച്ചു.
30
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
31
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
32
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
33
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
34
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകന്‍ എലീസൂരിന്റെ വഴിപാടു.
35
അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ വഴിപാടു കഴിച്ചു.
36
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
37
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
38
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
39
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,
40
അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേലിന്റെ വഴിപാടു.
41
ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകന്‍ എലീയാസാഫ് വഴിപാടു കഴിച്ചു.
42
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
43
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
44
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
45
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
46
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകന്‍ എലീയാസാഫിന്റെ വഴിപാടു.
47
ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകന്‍ എലീശാമാ വഴിപാടു കഴിച്ചു.
48
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
49
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
50
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
51
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
52
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകന്‍ എലീശാമായുടെ വഴിപാടു.
53
എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ വഴിപാടു കഴിച്ചു.
54
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
55
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
56
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
57
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
58
സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകന്‍ ഗമലീയേലിന്റെ വഴിപാടു.
59
ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന്‍ അബീദാന്‍ വഴിപാടു കഴിച്ചു.
60
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
61
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
62
ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
63
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
64
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകന്‍ അബീദാന്റെ വഴിപാടു.
65
പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ വഴിപാടു കഴിച്ചു.
66
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
67
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
68
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
69
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
70
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെരിന്റെ വഴിപാടു.
71
പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകന്‍ പഗീയേല്‍ വഴിപാടു കഴിച്ചു.
72
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
73
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
74
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
75
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
76
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.
77
പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന്‍ അഹീര വഴിപാടു കഴിച്ചു.
78
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
79
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
80
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
81
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ ,
82
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ , അഞ്ചു കോലാട്ടുകൊറ്റന്‍ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകന്‍ അഹീരയുടെ വഴിപാടു.
83
യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേല്‍ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,
84
പൊന്‍ കലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെല്‍; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെല്‍; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെല്‍.
85
ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശം പന്ത്രണ്ടു; ഔരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല്‍ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്‍.
86
ഹോമയാഗത്തിന്നുള്ള നാല്‍ക്കാലികള്‍ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റന്‍ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റന്‍ പന്ത്രണ്ടു;
87
സമാധാനയാഗത്തിന്നായി നാല്‍ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന്‍ അറുപതു, കോലാട്ടുകൊറ്റന്‍ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
88
മോശെ തിരുമുമ്പില്‍ സംസാരിപ്പാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ അവന്‍ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല്‍ നിന്നു രണ്ടു കെരൂബുകളുടെ നടുവില്‍നിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍ അവനോടു സംസാരിച്ചു.
1 രാജാക്കന്മാർ 7:50
ദീപങ്ങള്‍, ചവണകള്‍, തങ്കം കൊണ്ടുള്ള പാനപാത്രങ്ങള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവ തന്നേ.
2 ദിനവൃത്താന്തം 4:8
അവന്‍ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവന്‍ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
2 ദിനവൃത്താന്തം 4:11
ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തില്‍ ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണി തീര്‍ത്തു.
2 ദിനവൃത്താന്തം 4:21
സാക്ഷാല്‍ നിര്‍മ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
2 ദിനവൃത്താന്തം 4:22
തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകള്‍, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
2 ദിനവൃത്താന്തം 24:14
പണിതീര്‍ത്തിട്ടു ശേഷിച്ച ദ്രവ്യം അവര്‍ രാജാവിന്റെയും യെഹോയാദയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവര്‍ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തില്‍ ഹോമയാഗം അര്‍പ്പിച്ചുപോന്നു.
മത്തായി 14:8
അവള്‍ അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന്‍ സ്നാപകന്റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.
తొమి్మది
മത്തായി 10:29-31
29
കാശിന്നു രണ്ടു കുരികില്‍ വില്‍ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
30
എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
31
ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.