రాజు
2 ദിനവൃത്താന്തം 9:20
ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
2 ദിനവൃത്താന്തം 1:15-17
15
രാജാവു യെരൂശലേമില്‍ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
16
ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.
17
അവര്‍ മിസ്രയീമില്‍ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കല്‍ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.
1 രാജാക്കന്മാർ 10:27-29
27
രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
28
ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
29
അവര്‍ മിസ്രയീമില്‍നിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കല്‍ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.
ഇയ്യോബ് 22:24
നിന്റെ പൊന്നു പൊടിയിലും ഔഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.
ഇയ്യോബ് 22:25
അപ്പോള്‍ സര്‍വ്വശക്തന്‍ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.
చేసెను
1 ദിനവൃത്താന്തം 27:28
ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്‍യ്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍.
സങ്കീർത്തനങ്ങൾ 78:47
അവന്‍ അവരുടെ മുന്തിരിവള്ളികളെ കല്‍മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
യെശയ്യാവ് 9:10
എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗര്‍വ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്‍യ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
ആമോസ് 7:14
അതിന്നു ആമോസ് അമസ്യാവോടുഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
ലൂക്കോസ് 19:4
എന്നാറെ അവന്‍ മുമ്പോട്ടു ഔടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേല്‍ കയറി. യേശു ആ വഴിയായി വരികയായിരുന്നു.