ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
നിങ്ങള്‍ കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ഗര്‍വ്വം നിമിത്തം രഹസ്യത്തില്‍ കരയും; യഹോവയുടെ ആട്ടിന്‍ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാല്‍ ഞാന്‍ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ വാള്‍കൊണ്ടും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവന്‍ അതിനെ പിടിക്കും.
ഞാന്‍ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; യിസ്രായേല്‍ സകലജാതികളുടെയും ഇടയില്‍ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
ഈ ദുര്‍ബ്ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളില്‍ നിന്നു അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്‍യ്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.
3
അപ്പോള്‍ അവന്റെ അടുക്കല്‍ നിന്നിരുന്ന അമ്മോന്യനായ തോബീയാവുഅവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഉരുണ്ടുവീഴും എന്നു പറഞ്ഞു.
4
ഞങ്ങളുടെ ദൈവമേ, കേള്‍ക്കേണമേ; ഞങ്ങള്‍ നിന്ദിതന്മാര്‍ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തില്‍ അവരെ കവര്‍ച്ചെക്കു ഏല്പിക്കേണമേ.
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളര്‍ക്കുംന്നു; അവര്‍ ചൂളകുത്തി, പല്ലുകടിച്ചുനാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാന്‍ ഇടയായല്ലോ എന്നു പറയുന്നു.