ഒരുത്തന്‍ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവന്‍ ഈ ആലയത്തില്‍ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താല്‍
നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു പ്രവര്‍ത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
കൂട്ടുകാരന്റെ വസ്തുവിന്മേല്‍ അവന്‍ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാര്‍ക്കും തീര്‍ച്ച ആയിരിക്കേണം; ഉടമസ്ഥന്‍ അതു സമ്മതിക്കേണം; മറ്റവന്‍ പകരം കൊടുക്കേണ്ടാ.
ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
20
എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -
21
അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.
22
ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍ , ആമെന്‍ എന്നു പറയേണം.