యాజకులు
സങ്കീർത്തനങ്ങൾ 132:8
നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.
to the oracle
2 ദിനവൃത്താന്തം 4:20
അന്തര്‍മ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിര്‍മ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
പുറപ്പാട് 37:6-9
6
അവന്‍ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
7
അവന്‍ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
8
ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതില്‍ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.
9
കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
1 രാജാക്കന്മാർ 6:23-28
23
അന്തര്‍മ്മന്ദിരത്തില്‍ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
24
ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതല്‍ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
25
മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
26
ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
27
അവന്‍ കെരൂബുകളെ അന്തരാലയത്തിന്റെ നടുവില്‍ നിര്‍ത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവില്‍ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
28
കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
1 രാജാക്കന്മാർ 8:6
പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.
1 രാജാക്കന്മാർ 8:7
കെരൂബുകള്‍ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
എബ്രായർ 9:4
അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊന്‍ പാത്രവും അഹരോന്റെ തളിര്‍ത്തവടിയും നിയമത്തിന്റെ കല്പലകകളും
എബ്രായർ 9:5
അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള്‍ ഔരോന്നായി വിവരിപ്പാന്‍ കഴിവില്ല.