రాజైన సొలొమోనును ఇశ్రా యేలీయుల సమాజకులందరును సమకూడి, లెక్కింప శక్యముకాని గొఱ్ఱలను పశువులను బలిగా అర్పించిరి
2 ശമൂവേൽ 6:13
യഹോവയുടെ പെട്ടകം ചുമന്നവര്‍ ആറു ചുവടു നടന്നശേഷം അവന്‍ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
1 രാജാക്കന്മാർ 8:5
ശലോമോന്‍ രാജാവും അവന്റെ അടുക്കല്‍ വന്നുകൂടിയ യിസ്രായേല്‍സഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പില്‍ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.
1 ദിനവൃത്താന്തം 16:1
ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
1 ദിനവൃത്താന്തം 16:2
ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.
1 ദിനവൃത്താന്തം 29:21
പിന്നെ അവര്‍ യഹോവേക്കു ഹനനയാഗങ്ങളെ അര്‍പ്പിച്ചു; പിറ്റെന്നാള്‍ യഹോവേക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.