ఎల్యాకీమును
2 രാജാക്കന്മാർ 23:34
ഫറവോന്‍ -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍ കൊണ്ടുപോയി; അവന്‍ മിസ്രയീമില്‍ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
2 രാജാക്കന്മാർ 23:35
ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാല്‍ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവന്‍ ദേശത്തു വരിയിട്ടു; അവന്‍ ദേശത്തെ ജനത്തില്‍ ഔരോരുത്തന്റെയും പേരില്‍ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോന്‍ -നെഖോവിന്നു കൊടുത്തു.
1 ദിനവൃത്താന്തം 3:15
യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.
నెకో
യിരെമ്യാവു 22:10-12
10
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഔട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
11
പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
12
അതുകൊണ്ടു അവരുടെ വഴി അവര്‍ക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവര്‍ അതില്‍ കാല്‍തെറ്റി വീഴും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, അവരുടെ സന്ദര്‍ശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യെഹെസ്കേൽ 19:3
അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
യെഹെസ്കേൽ 19:4
ജാതികള്‍ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയില്‍ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.