యిండ్లకు
1 ദിനവൃത്താന്തം 9:10-34
10
പുരോഹിതന്മാരില്‍ യെദയാവും യെഹോയാരീബും യാഖീനും
11
അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12
അസര്‍യ്യാവും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന്‍ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന്‍ മയശായിയും
13
പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്‍. ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.
14
ലേവ്യരിലോ മെരാര്‍യ്യരില്‍ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15
ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും
16
യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന്‍ ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‍ക്കാനയുടെ മകനായ
17
ആസയുടെ മകന്‍ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
18
ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.
19
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
20
എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21
മെശേലെമ്യാവിന്റെ മകനായ സെഖര്‍യ്യാവു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരനായിരുന്നു.
22
ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
23
ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കു കാവല്‍മുറപ്രകാരം കാവല്‍ക്കാരായിരുന്നു.
24
കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്‍ക്കാരുണ്ടായിരുന്നു.
25
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
26
വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.
27
കാവലും രാവിലെതോറും വാതില്‍ തുറക്കുന്ന മുറയും അവര്‍ക്കുംള്ളതുകൊണ്ടു അവര്‍ ദൈവാലയത്തിന്റെ ചുറ്റും രാപാര്‍ത്തുവന്നു.
28
അവരില്‍ ചിലര്‍ക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
29
അവരില്‍ ചിലരെ ഉപകരണങ്ങള്‍ക്കും സകലവിശുദ്ധപാത്രങ്ങള്‍ക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്‍ഗ്ഗം എന്നിവേക്കും മേല്‍വിചാരകരായി നിയമിച്ചിരുന്നു.
30
പുരോഹിതപുത്രന്മാരില്‍ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.
31
ലേവ്യരില്‍ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന്‍ മത്ഥിഥ്യാവിന്നു ചട്ടികളില്‍ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണ ഉണ്ടായിരുന്നു.
32
കെഹാത്യരായ അവരുടെ സഹോദരന്മാരില്‍ ചിലര്‍ക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33
ലേവ്യരുടെ പിതൃഭവനങ്ങളില്‍ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളില്‍ പാര്‍ത്തിരുന്നു. അവര്‍ രാവും പകലും തങ്ങളുടെ വേലയില്‍ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നു ഒഴിവുള്ളവരായിരുന്നു.
34
ഈ പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തുവന്നു.
നെഹെമ്യാവു 11:10-20
10
പുരോഹിതന്മാരില്‍ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
11
അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
12
ആലയത്തില്‍ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര്‍ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകന്‍ ആദായാവും
13
പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകന്‍ അമശെസായിയും
14
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല്‍ ആയിരുന്നു.
15
ലേവ്യരില്‍ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകന്‍ ശെമയ്യാവും
16
ലേവ്യരുടെ തലവന്മാരില്‍ ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേല്‍വിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
17
ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.
18
വിശുദ്ധനഗരത്തില്‍ ഉള്ള ലേവ്യര്‍ ആകെ ഇരുനൂറ്റെണ്പത്തിനാലു പേര്‍.
19
വാതില്‍കാവല്‍ക്കാരായ അക്കൂബും തല്മോനും വാതിലുകള്‍ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേര്‍.
20
ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഔരോരുത്തന്‍ താന്താന്റെ അവകാശത്തില്‍ പാര്‍ത്തു.
వరుసలనుబట్టి
1 ദിനവൃത്താന്തം 23:1-26
1
ദാവീദ് വയോധികനും കാലസമ്പൂര്‍ണ്ണനും ആയപ്പോള്‍ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.
2
അവന്‍ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,
3
ലേവ്യരില്‍ മുപ്പതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.
4
അവരില്‍ ഇരുപത്തിനാലായിരം പേര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേര്‍ പ്രമാണികളും
5
ന്യായാധിപന്മാരും നാലായിരം പേര്‍ വാതില്‍കാവല്‍ക്കാരും നാലായിരംപേര്‍ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാല്‍ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
6
ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.
7
,8 ഗേര്‍ശോന്യര്‍ലദ്ദാന്‍ , ശിമെയി. ലദ്ദാന്റെ പുത്രന്മാര്‍തലവനായ യെഹീയേല്‍, സേഥാം, യോവേല്‍ ഇങ്ങനെ മൂന്നുപേര്‍.
8
ശിമെയിയുടെ പുത്രന്മാര്‍ശെലോമീത്ത്, ഹസീയേല്‍, ഹാരാന്‍ ഇങ്ങനെ മൂന്നുപേര്‍; ഇവര്‍ ലദ്ദാന്റെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.
9
ശിമെയിയുടെ പുത്രന്മാര്‍യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേര്‍ ശിമെയിയുടെ പുത്രന്മാര്‍.
10
യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ടു അവര്‍ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
11
കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍ ഇങ്ങനെ നാലുപേര്‍.
12
അമ്രാമിന്റെ പുത്രന്മാര്‍അഹരോന്‍ , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.
13
ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില്‍ എണ്ണിയിരുന്നു.
14
മോശെയുടെ പുത്രന്മാര്‍ഗേര്‍ശോം, എലീയേസെര്‍.
15
ഗെര്‍ശോമിന്റെ പുത്രന്മാരില്‍ ശെബൂവേല്‍ തലവനായിരുന്നു.
16
എലീയേസെരിന്റെ പുത്രന്മാര്‍രെഹബ്യാവു തലവന്‍ ; എലീയേസെരിന്നു വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാര്‍ ഉണ്ടായിരുന്നു.
17
യിസ്ഹാരിന്റെ പുത്രന്മാരില്‍ ശെലോമീത്ത് തലവന്‍ .
18
ഹെബ്രോന്റെ പുത്രന്മാരില്‍ യെരീയാവു തലവനും അമര്‍യ്യാവു രണ്ടാമനും യഹസീയേല്‍ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
19
ഉസ്സീയേലിന്റെ പുത്രന്മാരില്‍ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
20
മെരാരിയുടെ പുത്രന്മാര്‍ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാര്‍എലെയാസാര്‍, കീശ്.
21
എലെയാസാര്‍ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍ അവരെ വിവാഹംചെയ്തു.
22
മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരേമോത്ത് ഇങ്ങനെ മൂന്നു പേര്‍.
23
ഇവര്‍ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായ ലേവിപുത്രന്മാര്‍; അവര്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ വേല ചെയ്തുവന്നു.
24
യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമില്‍ എന്നേക്കും വസിക്കുന്നുവല്ലോ.
25
ആകയാല്‍ ലേവ്യര്‍ക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ ഒന്നും ചുമപ്പാന്‍ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
26
ദാവീദിന്റെ അന്ത്യകല്പനകളാല്‍ ലേവ്യരെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണിയിരുന്നു.
చొప్పునను
2 ദിനവൃത്താന്തം 8:14
അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.