യെദൂഥൂന്യരോയഹോവയെ വാഴ്ത്തി സ്തുതിക്കുന്നതില്‍ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴില്‍ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാര്‍ ആറു പേര്‍.
ഇവര്‍ എല്ലാവരും ദൈവത്തിന്റെ വചനങ്ങളില്‍ രാജാവിന്റെ ദര്‍ശകനായ ഹേമാന്റെ പുത്രന്മാര്‍. അവന്റെ കൊമ്പുയര്‍ത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
6
ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തില്‍ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
7
യഹോവേക്കു സംഗീതം ചെയ്‍വാന്‍ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.
ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.
19
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
15
തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്‍ക്കും
16
കയറ്റമുള്ള പെരുവഴിക്കല്‍ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17
കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.
18
പര്‍ബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍ നാലുപേരും പര്‍ബാരില്‍ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
19
കോരഹ്യരിലും മെരാര്‍യ്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെ ക്കുറുകള്‍ ഇവ തന്നേ.