രായസക്കാരനായ ശാഫാന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിനോടുആലയത്തില്‍ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തില്‍ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
ഹില്‍ക്കീയാപുരോഹിതന്‍ എന്റെ കയ്യില്‍ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു. ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചുകേള്‍പ്പിച്ചു.
ആകയാല്‍ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.
അപ്പോള്‍ സിദെക്കീയാരാജാവുയിരെമ്യാവെ കാവല്‍പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില്‍ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.