കന്നുകാലി, വെള്ളി, പൊന്നു ഈ വകയില് അബ്രാം ബഹുസമ്പന്നനായിരുന്നു.
3
അവന് തന്റെ യാത്രയില് തെക്കുനിന്നു ബേഥേല്വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില് കൂടാരം ഉണ്ടായിരുന്നതും താന് ആദിയില് ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
4
അവിടെ അബ്രാം യഹോവയുടെ നാമത്തില് ആരാധിച്ചു.
5
അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
6
അവര് ഒന്നിച്ചുപാര്പ്പാന് തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്ക്കും ഒന്നിച്ചുപാര്പ്പാന് കഴിഞ്ഞില്ല.
ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിന് കാലത്തെ അവന്റെ മുന് കാലത്തെക്കാള് അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏര് കാളയും ആയിരം പെണ്കഴുതയും ഉണ്ടായി.
അമസ്യാവു ദൈവപുരുഷനോടുഎന്നാല് ഞാന് യിസ്രായേല്പടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷന് അതിനെക്കാള് അധികം നിനക്കു തരുവാന് യഹോവേക്കു കഴിയും എന്നുത്തരം പറഞ്ഞു.
നിന്റെ ദൈവമായ യഹോവയെ നീ ഔര്ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന് ശക്തിതരുന്നതു.
ധനവും ബഹുമാനവും നിങ്കല് നിന്നു വരുന്നു; നീ സര്വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യില് ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.