A. M. 3278-3306. B.C. 726-698. అతివిస్తారమైన ఐశ్వర్యమును ఘనతయు కలిగెను
2 ദിനവൃത്താന്തം 1:12
ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരില് ആര്ക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആര്ക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാന് നിനക്കു തരും എന്നു അരുളിച്ചെയ്തു.
2 ദിനവൃത്താന്തം 9:27
രാജാവു യെരൂശലേമില് വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
2 ദിനവൃത്താന്തം 17:5
യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
സദൃശ്യവാക്യങ്ങൾ 10:22
യഹോവയുടെ അനുഗ്രഹത്താല് സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല് അതിനോടു ഒന്നും കൂടുന്നില്ല.
treasuries
1 ദിനവൃത്താന്തം 27:25-31
25
രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്വിചാരകന് . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്ക്കു ഉസ്സീയാവിന്റെ മകന് യെഹോനാഥാന് മേല്വിചാരകന് .
26
വയലില് വേലചെയ്ത കൃഷിക്കാര്ക്കും കെലൂബിന്റെ മകന് എസ്രി മേല്വിചാരകന് .
27
മുന്തിരിത്തോട്ടങ്ങള്ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്ക്കു ശിഫ്മ്യനായ സബ്ദിയും മേല്വിചാരകര്.
28
ഒലിവുവൃക്ഷങ്ങള്ക്കും താഴ്വീതിയിലെ കാട്ടത്തികള്ക്കും ഗാദേര്യ്യനായ ബാല്ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്ക്കു യോവാശും മേല്വിചാരകര്.
29
ശാരോനില് മേയുന്ന നാല്ക്കാലികള്ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികള്ക്കു അദായിയുടെ മകനായ ശാഫാത്തും മേല്വിചാരകര്.
30
ഒട്ടകങ്ങള്ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്വിചാരകര്.
31
ആടുകള്ക്കു ഹഗ്രീയനായ യാസീസ് മേല് വിചാരകന് ; ഇവര് എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്ക്കു അധിപതിമാരായിരുന്നു.