അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.
27
റബ്-ശാക്കേ അവരോടുനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.
28
അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .
അപ്പോള്‍ ദാവീദ് തന്റെ അടുക്കല്‍ നിലക്കുന്നവരോടുഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്‍നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.