ఇదంతయు సమాప్తమైన తరువాత
2 ദിനവൃത്താന്തം 30:1-27
1
അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല്‍ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില്‍ പെസഹ ആചരിക്കണമെന്നു
2
രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്‍വ്വസഭയം നിര്‍ണ്ണയിച്ചിരുന്നു.
3
പുരോഹിതന്മാര്‍ വേണ്ടുന്നത്രയും പേര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമില്‍ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല.
4
ആ കാര്യം രാജാവിന്നും സര്‍വ്വസഭെക്കും സമ്മതമായി.
5
ഇങ്ങനെ അവര്‍ യെരൂശലേമില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പാന്‍ വരേണ്ടതിന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
6
അങ്ങനെ ഔട്ടാളര്‍ രാജാവിന്റെ പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയില്‍ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാല്‍യിസ്രായേല്‍മക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളില്‍ അശ്ശൂര്‍രാജാക്കന്മാരുടെ കയ്യില്‍നിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍ .
7
തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങള്‍ ആകരുതു; അവന്‍ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങള്‍ കാണുന്നുവല്ലോ.
8
ആകയാല്‍ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യം കാണിക്കരുതു; യഹോവേക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊള്‍വിന്‍ ; അവന്‍ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിന്‍ .
9
നിങ്ങള്‍ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കില്‍ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കില്‍ അവന്‍ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
10
ആങ്ങനെ ഔട്ടാളര്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
11
എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
12
യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവര്‍ക്കും ഐകമത്യം നലകുവാന്‍ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
13
അങ്ങനെ രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാന്‍ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമില്‍ വന്നുകൂടി.
14
അവര്‍ എഴുന്നേറ്റു യെരൂശലേമില്‍ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍ തോട്ടില്‍ എറിഞ്ഞുകളഞ്ഞു.
15
രണ്ടാം മാസം പതിന്നാലാം തിയ്യതി അവര്‍ പെസഹ അറുത്തു; എന്നാല്‍ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തില്‍ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
16
അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിച്ചു.
17
തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയില്‍ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യര്‍ ഭരമേറ്റിരുന്നു.
18
വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു
19
വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാന്‍ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
20
യഹോവ യെഹിസ്കീയാവിന്റെ പ്രാര്‍ത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
21
അങ്ങനെ യെരൂശലേമില്‍ വന്നുകൂടിയിരുന്ന യിസ്രായേല്‍മക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല്‍ യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
22
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില്‍ സാമര്‍ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
23
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വ്വസഭയും നിര്‍ണ്ണയിച്ചു. അങ്ങനെ അവര്‍ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
24
യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
25
യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.
26
അങ്ങനെ യെരൂശലേമില്‍ മഹാസന്തോഷം ഉണ്ടായി; യിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്റെ കാലംമുതല്‍ ഇതുപോലെ യെരൂശലേമില്‍ സംഭവിച്ചിട്ടില്ല.
27
ഒടുവില്‍ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്തു.
ఇశ్రాయేలువారందరును
1 രാജാക്കന്മാർ 18:38-40
38
ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
39
ജനം എല്ലാം അതു കണ്ടു കവിണ്ണുവീണുയഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
40
ഏലീയാവു അവരോടുബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന്‍ ; അവരില്‍ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
2 രാജാക്കന്മാർ 23:2-20
2
രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തില്‍വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവര്‍ കേള്‍ക്കെ അവന്‍ വായിച്ചു.
3
രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തില്‍ യോജിച്ചു.
4
രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
5
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളില്‍ ധൂപം കാട്ടുവാന്‍ യെഹൂദാരാജാക്കന്മാര്‍ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങള്‍ക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവന്‍ നീക്കിക്കളഞ്ഞു.
6
അശേരാപ്രതിഷ്ഠയെയും അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു യെരൂശലേമിന്നു പുറത്തു കിദ്രോന്‍ തോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോന്‍ താഴ്വീതിയില്‍വെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവകൂഴികളിന്മേല്‍ ഇട്ടുകളഞ്ഞു.
7
സ്ത്രീകള്‍ അശേരെക്കു കൂടാരശീലകള്‍ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവന്‍ ഇടിച്ചുകളഞ്ഞു.
8
അവന്‍ യെഹൂദാപട്ടണങ്ങളില്‍നിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതല്‍ ബേര്‍-ശേബവരെ പുരോഹിതന്മാര്‍ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതില്‍പ്രവേശനത്തിങ്കല്‍ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന്‍ ഇടിച്ചുകളഞ്ഞു.
9
എന്നാല്‍ പൂജാഗിരിപുരോഹിതന്മാര്‍ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കല്‍ കയറിയില്ല; അവര്‍ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
10
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന്‍ -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍ അശുദ്ധമാക്കി.
11
യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കല്‍ വളപ്പിന്നകത്തുള്ള നാഥാന്‍ -മേലെക്‍ എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാര്‍ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവന്‍ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
12
യെഹൂദാരാജാക്കന്മാര്‍ ആഹാസിന്റെ മാളികയുടെ മേല്‍പുരയില്‍ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്‍ത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
13
യെരൂശലേമിന്നെതിരെ നാശപര്‍വ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്‍രാജാവായ ശലോമോന്‍ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്‍ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
14
അവന്‍ വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്‍കൊണ്ടു നിറെച്ചു.
15
അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില്‍ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
16
എന്നാല്‍ യോശീയാവു തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ മലയില്‍ ഉണ്ടായിരുന്ന കല്ലറകള്‍ കണ്ടിട്ടു ആളയച്ചു കല്ലറകളില്‍നിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേല്‍ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
17
ഞാന്‍ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവന്‍ ചോദിച്ചു. അതിന്നു ആ പട്ടണക്കാര്‍ അവനോടുഅതു യെഹൂദയില്‍നിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.
18
അപ്പോള്‍ അവന്‍ അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ അവന്റെ അസ്ഥികളെയും ശമര്‍യ്യയില്‍നിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
19
യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍രാജാക്കന്മാര്‍ ശമര്‍യ്യാപട്ടണങ്ങളില്‍ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലില്‍ അവന്‍ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
20
അവന്‍ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല്‍ വെട്ടിക്കൊല്ലിക്കയും അവയുടെ മേല്‍ മനുഷ്യാസ്ഥികള്‍ ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.
present
ആദിപുസ്തകം 19:15
ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു.
എസ്ഥേർ 4:16
നീ ചെന്നു ശൂശനില്‍ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന്‍ ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ.
నిర్మూలముచేసి
2 ദിനവൃത്താന്തം 14:3
അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
2 ദിനവൃത്താന്തം 23:17
പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 32:12
അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന്നു മുമ്പില്‍ നമസ്കരിച്ചു അതിന്മേല്‍ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ.
2 ദിനവൃത്താന്തം 34:3-7
3
അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍, അവന്റെ യൌവനത്തില്‍ തന്നെ, അവന്‍ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടില്‍ അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി.
4
അവന്‍ കാണ്‍കെ അവര്‍ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവേക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവേക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു.
5
അവന്‍ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേല്‍ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
6
അങ്ങനെതന്നേ അവന്‍ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളില്‍ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളില്‍ ചെയ്തു.
7
അവന്‍ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേല്‍ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
പുറപ്പാട് 23:24
അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.
ആവർത്തനം 7:5
ആകയാല്‍ നിങ്ങള്‍ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
2 രാജാക്കന്മാർ 18:4
അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.
దేవతాస్తంభములను
2 ദിനവൃത്താന്തം 30:14
അവര്‍ എഴുന്നേറ്റു യെരൂശലേമില്‍ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍ തോട്ടില്‍ എറിഞ്ഞുകളഞ്ഞു.
ఎఫ్రాయిము
2 ദിനവൃത്താന്തം 30:1
അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല്‍ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില്‍ പെസഹ ആചരിക്കണമെന്നു
2 ദിനവൃത്താന്തം 30:18
വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു
2 ദിനവൃത്താന്തം 34:6
അങ്ങനെതന്നേ അവന്‍ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളില്‍ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളില്‍ ചെയ്തു.
2 ദിനവൃത്താന്തം 34:7
അവന്‍ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേല്‍ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
2 രാജാക്കന്മാർ 17:2
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെ അല്ലതാനും.
2 രാജാക്കന്മാർ 18:4
അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.
2 രാജാക്കന്മാർ 23:15
അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില്‍ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.