రాజైన ఉజ్జియాను ఎదిరించి
2 ദിനവൃത്താന്തം 16:7-9
7
ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു എന്തെന്നാല്‍നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്‍നിന്നു തെറ്റിപ്പോയിരിക്കുന്നു.
8
കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാല്‍ നീ യഹോവയില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു.
9
യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കും വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതില്‍ നീ ഭോഷത്വം പ്രവര്‍ത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങള്‍ ഉണ്ടാകും.
2 ദിനവൃത്താന്തം 19:2
ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.
യിരെമ്യാവു 13:18
വയലില്‍ ചെന്നാല്‍ ഇതാ, വാള്‍കൊണ്ടു പട്ടുപോയവര്‍; പട്ടണത്തില്‍ ചെന്നാല്‍ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര്‍ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള്‍ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.
മത്തായി 10:18
എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അതു അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.
മത്തായി 10:28
ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ .
മത്തായി 14:4
യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.
2 കൊരിന്ത്യർ 5:16
ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല.
ഗലാത്യർ 2:11
യാക്കോബിന്റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു.
ఇది నీకు ఘనత కలుగ జేయదని చెప్పగా
സംഖ്യാപുസ്തകം 16:40
അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
സംഖ്യാപുസ്തകം 16:46-48
46
മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
47
മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
48
മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവില്‍ നിന്നപ്പോള്‍ ബാധ അടങ്ങി.
സംഖ്യാപുസ്തകം 18:7
ആകയാല്‍ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു; അന്യന്‍ അടുത്തുവന്നാല്‍ മരണശിക്ഷ അനുഭവിക്കേണം.
యాజకుల
പുറപ്പാട് 30:7
അഹരോന്‍ അതിന്മേല്‍ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം.
പുറപ്പാട് 30:8
അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.
എബ്രായർ 5:4
എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
బయటికి పొమ్ము
1 കൊരിന്ത്യർ 5:5
ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
neither shall it be
1 ശമൂവേൽ 2:30
ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.
ദാനീയേൽ 4:37
ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നേ.
യോഹന്നാൻ 5:44
ഞാന്‍ പിതാവിന്റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ടു; നിങ്ങള്‍ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
യാക്കോബ് 2:1
സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുതു.