అనేకమైన బావులు త్రవ్వించెను
ആദിപുസ്തകം 26:18-21
18
തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകള്‍ യിസ്ഹാക്‍ പിന്നെയും കുഴിച്ചു തന്റെ പിതാവു അവേക്കു ഇട്ടിരുന്ന പേര്‍ തന്നേ ഇട്ടു.
19
യിസ്ഹാക്കിന്റെ ദാസന്മാര്‍ ആ താഴ്വരയില്‍ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
20
അപ്പോള്‍ ഗെരാര്‍ദേശത്തിലെ ഇടയന്മാര്‍ഈ വെള്ളം ഞങ്ങള്‍ക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവര്‍ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവന്‍ ആ കിണറ്റിനു ഏശെക്‍ എന്നു പേര്‍ വിളിച്ചു.
21
അവര്‍ മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചും അവര്‍ ശണ്ഠയിട്ടതുകൊണ്ടു അവന്‍ അതിന്നു സിത്നാ എന്നു പേര്‍ വിളിച്ചു.
అతనికి విస్తారమైన పశువులుండగా
2 രാജാക്കന്മാർ 3:4
മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവന്‍ യിസ്രായേല്‍രാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
1 ദിനവൃത്താന്തം 27:26-31
26
വയലില്‍ വേലചെയ്ത കൃഷിക്കാര്‍ക്കും കെലൂബിന്റെ മകന്‍ എസ്രി മേല്‍വിചാരകന്‍ .
27
മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍.
28
ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്‍യ്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍.
29
ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍.
30
ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍.
31
ആടുകള്‍ക്കു ഹഗ്രീയനായ യാസീസ് മേല്‍ വിചാരകന്‍ ; ഇവര്‍ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്‍ക്കു അധിപതിമാരായിരുന്നു.
కర్మెలు
2 രാജാക്കന്മാർ 19:23
നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
യെശയ്യാവ് 29:17
ഇനി അല്പകാലംകൊണ്ടു ലെബാനോന്‍ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?