దేవుని ఆత్మ
2 ദിനവൃത്താന്തം 15:1
അനന്തരം ഔദേദിന്റെ മകനായ അസര്‍യ്യാവിന്റെമേല്‍ ദൈവത്തിന്റെ ആത്മാവു വന്നു.
2 ദിനവൃത്താന്തം 20:14
അപ്പോള്‍ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരില്‍ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകന്‍ യഹസീയേല്‍ എന്ന ഒരു ലേവ്യന്റെ മേല്‍ വന്നു.
మీదికి రాగా
ന്യായാധിപന്മാർ 6:34
അപ്പോള്‍ യഹോവയുടെ ആത്മാവു ഗിദെയോന്റെമേല്‍ വന്നു, അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല്‍ വിളിച്ചുകൂട്ടി.
1 ദിനവൃത്താന്തം 12:18
അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
కుమారుడైన
2 ദിനവൃത്താന്തം 23:11
അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആര്‍ത്തുവിളിച്ചു.
మీరుచున్నారు
സംഖ്യാപുസ്തകം 14:41
അപ്പോള്‍ മോശെനിങ്ങള്‍ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
1 ശമൂവേൽ 13:13
ശമൂവേല്‍ ശൌലിനോടു പറഞ്ഞതുനീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേല്‍ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
1 ശമൂവേൽ 13:14
ഇപ്പോഴോ നിന്റെ രാജത്വം നിലനില്‍ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
2 ശമൂവേൽ 12:9
നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.
2 ശമൂവേൽ 12:10
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
സെഖര്യാവ് 7:11-14
11
എന്നാല്‍ ചെവി കൊടുപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവര്‍ ദുശ്ശാഠ്യം കാണിക്കയും കേള്‍ക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
12
അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കല്‍നിന്നു ഒരു മഹാകോപം വന്നു.
13
ആകയാല്‍ ഞാന്‍ വിളിച്ചിട്ടും അവര്‍ കേള്‍ക്കാതിരുന്നതുപോലെ തന്നേ അവര്‍ നിലവിളിക്കും; ഞാന്‍ കേള്‍ക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14
ഞാന്‍ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവര്‍ അറിയാത്ത സകലജാതികളുടെയും ഇടയില്‍ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പില്‍ ശൂന്യമായ്തീര്‍ന്നു; അങ്ങനെ അവര്‍ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
గనుక
2 ദിനവൃത്താന്തം 15:2
അവന്‍ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാല്‍ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കില്‍ നിങ്ങള്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.
ആവർത്തനം 29:25
തങ്ങള്‍ അറികയോ തങ്ങള്‍ക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവര്‍ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
ആവർത്തനം 29:26
അതുകൊണ്ടു ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേല്‍ വരുത്തുവാന്‍ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
1 ദിനവൃത്താന്തം 28:9
നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂര്‍ണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സര്‍വ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കില്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിന്നെ എന്നേക്കും തള്ളിക്കളയും.
യിരെമ്യാവു 2:19
നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങള്‍ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊള്‍ക എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യിരെമ്യാവു 4:18
നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.
യിരെമ്യാവു 5:19
നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്‍വാന്‍ സംഗതി എന്തെന്നു ചോദിക്കുമ്പോള്‍ നീ അവരോടുനിങ്ങള്‍ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങള്‍ക്കുള്ളതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.
യിരെമ്യാവു 5:25
ഇവ മാറിപ്പോകുവാന്‍ നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാല്‍ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.