ആ പുരുഷന്മാര്‍ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചുഅതേ, നിന്റെ സഹോദരന്‍ ബെന്‍ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തില്‍ കയറ്റി.
അവന്‍ അവനോടുഎന്റെ അപ്പന്‍ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്റെ അപ്പന്‍ ശമര്യയില്‍ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില്‍ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന്നു ആഹാബ്ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
അവന്‍ അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാശത്തിന്നായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
ന്യായവിസ്താരത്തില്‍ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേള്‍ക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങള്‍ക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതു ഞാന്‍ തീര്‍ക്കും