യിസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന്‍ അവനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള്‍ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.
ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.
നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു?
മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കും ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെനടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പ്പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ടു
അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടുനീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്‍യ്യരില്‍ ശേഷിച്ചവരത്രേ; അവരോടു യിസ്രായേല്‍ മക്കള്‍ സത്യം ചെയ്തിരുന്നു; എങ്കിലും ശൌല്‍ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവില്‍ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു--
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.
ഈ വക പ്രവൃത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.