ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
పదునెనిమిదిమంది భార్యలను
ന്യായാധിപന്മാർ 8:30
ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര് ഉണ്ടായിരുന്നു.
2 ശമൂവേൽ 3:2-5
2
ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര് ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന് അവന്റെ ആദ്യജാതന് .
3
കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന് ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന് ;
4
ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവന്‍ ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവന്‍ ;
5
ദാവീദിന്റെ ഭാര്യയായ എഗ്ളാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍ . ഇവരാകുന്നു ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ചവര്‍.
2 ശമൂവേൽ 5:13
ഹെബ്രോനില്‍നിന്നു വന്നശേഷം ദാവീദ് യെരൂശലേമില്‍വെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
1 രാജാക്കന്മാർ 11:3
അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
1 ദിനവൃത്താന്തം 3:1-9
1
ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന് ആദ്യ ജാതന് ; കര്മ്മേല്ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന് ;
2
ഗെശൂര്‍ രാജാവായ തല്മായിയുടെ മകളായ മയഖയുടെ മകന് അബ്ശാലോം മൂന്നാമന് ; ഹഗ്ഗീത്തിന്റെ മകന് അദോനീയാവു നാലാമന് ;
3
അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന് ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ .
4
ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന് ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല് അവന് മുപ്പത്തിമൂന്നു സംവത്സരം വാണു.
5
യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന് ,
6
ശലോമോന് എന്നീ നാലുപേരും യിബ്ഹാര്, എലീശാമാ,
7
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
8
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
9
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന് പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.
ഉത്തമഗീതം 6:8
അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
ഉത്തമഗീതം 6:9
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള് തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്കു ഔമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.