రెహబాము యెరూషలేమునకు వచ్చినప్పుడు
1 രാജാക്കന്മാർ 12:21
രെഹബെയാം യെരൂശലേമില്‍ വന്നശേഷം യിസ്രായേല്‍ഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവന്‍ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.
an hundred
സങ്കീർത്തനങ്ങൾ 33:10
യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
സങ്കീർത്തനങ്ങൾ 33:16
സൈന്യബഹുത്വത്താല്‍ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരന്‍ രക്ഷപ്പെടുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 21:30
യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
സദൃശ്യവാക്യങ്ങൾ 21:31
കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.