ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാല്‍അഹീഥോഫെല്‍ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
8
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടില്‍ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പന്‍ യോദ്ധാവാകുന്നു. അവന്‍ ജനത്തോടുകൂടെ രാപാര്‍ക്കയില്ല.
9
അവന്‍ ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കല്‍ തന്നേ ഇവരില്‍ ചിലര്‍ പട്ടുപോയാല്‍ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരില്‍ സംഹാരമുണ്ടായി എന്നു പറയും.
10
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
11
ആകയാല്‍ ഞാന്‍ പറയുന്ന ആലോചന എന്തെന്നാല്‍ദാന്‍ മുതല്‍ ബേര്‍-ശേബവരെ കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
12
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയില്‍ പൊഴിയുന്നതുപോലെ അവന്റെമേല്‍ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തന്‍ പോലും ആകട്ടെ ശേഷിക്കയില്ല.
13
അവന്‍ ഒരു പട്ടണത്തില്‍ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയില്‍ വലിച്ചിട്ടുകളയും.
അവനോടുകൂടെ വളര്‍ന്നിരുന്ന യൌവ്വനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചു; നീ അതു ഞങ്ങള്‍ക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയെക്കാള്‍ വണ്ണമുള്ളതായിരിക്കും.
എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.