బహుగా కృప చూపి
2 ശമൂവേൽ 7:8
ആകയാല്‍ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേലിന്മേല്‍ പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോള്‍ തന്നേ എടുത്തു.
2 ശമൂവേൽ 7:9
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേര്‍ പോലെ ഞാന്‍ നിന്റെ പേര്‍ വലുതാക്കും.
2 ശമൂവേൽ 12:7
നാഥാന്‍ ദാവീദിനോടു പറഞ്ഞതുആ മനുഷ്യന്‍ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നു വിടുവിച്ചു.
2 ശമൂവേൽ 12:8
ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
2 ശമൂവേൽ 22:51
അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.
2 ശമൂവേൽ 23:1
ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതുയിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താല്‍ അഭിഷിക്തന്‍ , യിസ്രായേലിന്‍ മധുരഗായകന്‍ തന്നേ.
സങ്കീർത്തനങ്ങൾ 86:13
എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തില്‍ നിന്നു രക്ഷിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89:20-28
20
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
21
എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22
ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.
23
ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
24
എന്നാല്‍ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില്‍ അവന്റെ കൊമ്പു ഉയര്‍ന്നിരിക്കും.
25
അവന്റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
26
അവന്‍ എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
27
ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.
28
ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.
സങ്കീർത്തനങ്ങൾ 89:49-28
യെശയ്യാവ് 55:3
നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും
అతని స్థానమందు నన్ను రాజుగా నియమించి యున్నావు
1 ദിനവൃത്താന്തം 28:5
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
1 ദിനവൃത്താന്തം 29:23
അങ്ങനെ ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തില്‍ രാജാവായിരുന്നു കൃതാര്‍ത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.