ശൌലിന്റെ ഭാര്യെക്കു അഹീനോവം എന്നു പേര്‍ ആയിരുന്നു; അവള്‍ അഹീമാസിന്റെ മകള്‍. അവന്റെ സേനാധിപതിക്കു അബ്നേര്‍ എന്നു പേര്‍; അവന്‍ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകന്‍ ആയിരുന്നു.
ഒരു ദിവസം ശൌലിന്റെ മകന്‍ യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവന്‍ അപ്പനോടു പറഞ്ഞില്ലതാനും.
എന്നാല്‍ ശൌലിന്റെ പുത്രന്മാര്‍ യോനാഥാന്‍ , യിശ്വി, മല്‍ക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖാള്‍ എന്നും പേരായിരുന്നു.
ഫെലിസ്ത്യര്‍ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ പുത്രന്മാരായ യോനാഥാന്‍ അബീനാദാബ് മെല്‍ക്കീശൂവ എന്നിവരെ കൊന്നു.