యెరూషలేము
നെഹെമ്യാവു 11:1
ജനത്തിന്റെ പ്രഭുക്കന്മാര്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷംജനം പത്തുപേരില്‍ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില്‍ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
നെഹെമ്യാവു 11:4-9
4
യെരൂശലേമില്‍ ചില യെഹൂദ്യരും ബെന്യാമീന്യരും പാര്‍ത്തു. യെഹൂദ്യര്‍ ആരെല്ലാമെന്നാല്‍പേരെസിന്റെ പുത്രന്മാരില്‍ മഹലലേലിന്റെ മകനായ അമര്‍യ്യാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകന്‍ അഥായാവും
5
ശിലോന്യന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊല്‍ഹോസെയുടെ മകനായ ബാരൂക്കിന്റെ മകന്‍ മയസേയാവും തന്നെ.
6
യെരൂശലേമില്‍ പാര്‍ത്ത പേരെസിന്റെ മക്കള്‍ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികള്‍.
7
ബെന്യാമീന്യര്‍ ആരെല്ലാമെന്നാല്‍സല്ലൂ; അവന്‍ മെശുല്ലാമിന്റെ മകന്‍ ; അവന്‍ യോവേദിന്റെ മകന്‍ ; അവന്‍ പെദായാവിന്റെ മകന്‍ ; അവന്‍ കോലായാവിന്റെ മകന്‍ ; അവന്‍ മയസേയാവിന്റെ മകന്‍ ; അവന്‍ ഇഥീയേലിന്റെ മകന്‍ അവന്‍ യെശയ്യാവിന്റെ മകന്‍ ;
8
അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്‍.
9
സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.
ఎఫ్రాయిము సంబంధులలోను
2 ദിനവൃത്താന്തം 11:16
ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
2 ദിനവൃത്താന്തം 30:11
എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.