A. M. 3468. B.C. 536. the first
എസ്രാ 2:70
നെഹെമ്യാവു 7:73
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
നെഹെമ്യാവു 11:3
യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നുയെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.
నెతీనీయులు
യോശുവ 9:21-27
21
അവര്‍ക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര്‍ അവരോടുഇവര്‍ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍ സര്‍വ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
22
പിന്നെ യോശുവ അവരെ വിളിച്ചു അവരോടുനിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പാര്‍ത്തിരിക്കെ ബഹുദൂരസ്ഥന്മാര്‍ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?
23
ആകയാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളില്‍ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
24
അവര്‍ യോശുവയോടുനിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടുനിങ്ങള്‍ക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പില്‍നിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്‍ക്കു അറിവുകിട്ടിയതിനാല്‍ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങള്‍ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.
25
ഇപ്പോള്‍ ഇതാഞങ്ങള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.
26
അങ്ങനെ അവന്‍ അവരോടു ചെയ്തു; യിസ്രായേല്‍മക്കള്‍ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.
27
അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.
എസ്രാ 2:43
കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍,
എസ്രാ 2:58
തേല്‍മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നേ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
എസ്രാ 8:20
ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കും ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരില്‍ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കല്‍ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
നെഹെമ്യാവു 7:60
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.
നെഹെമ്യാവു 7:73
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
നെഹെമ്യാവു 11:3
യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നുയെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.
നെഹെമ്യാവു 11:21
ദൈവാലയദാസന്മാരോ ഔഫേലില്‍ പാര്‍ത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികള്‍ ആയിരുന്നു.