ഹെബ്രോന്യരില്‍ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.