പുരോഹിതന്മാരില്‍ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
11
അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
12
ആലയത്തില്‍ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര്‍ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകന്‍ ആദായാവും
13
പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകന്‍ അമശെസായിയും
14
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല്‍ ആയിരുന്നു.
15
ലേവ്യരില്‍ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകന്‍ ശെമയ്യാവും
ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.
18
വിശുദ്ധനഗരത്തില്‍ ഉള്ള ലേവ്യര്‍ ആകെ ഇരുനൂറ്റെണ്പത്തിനാലു പേര്‍.
19
വാതില്‍കാവല്‍ക്കാരായ അക്കൂബും തല്മോനും വാതിലുകള്‍ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേര്‍.
20
ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഔരോരുത്തന്‍ താന്താന്റെ അവകാശത്തില്‍ പാര്‍ത്തു.
21
ദൈവാലയദാസന്മാരോ ഔഫേലില്‍ പാര്‍ത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികള്‍ ആയിരുന്നു.
22
ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.
23
സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.
24
യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരില്‍ മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങള്‍ക്കും രാജാവിന്റെ കാര്യസ്ഥന്‍ ആയിരുന്നു.