ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രെയേലില്‍നിന്നു ശൌലിന്റെയും യോനാഥാന്റെയും വര്‍ത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഔടി; അവള്‍ ബദ്ധപ്പെട്ടു ഔടുമ്പോള്‍ അവന്‍ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേര്‍.
ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്ത് ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന്‍ എന്നു അവന്‍ പറഞ്ഞു.
നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാന്‍ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാല്‍ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന്‍ വന്നു; രാജാവു പോയ ദിവസം മുതല്‍ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന്‍ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
25
എന്നാല്‍ അവന്‍ രാജാവിനെ എതിരേല്പാന്‍ യെരൂശലേമില്‍ നിന്നു വന്നപ്പോള്‍ രാജാവു അവനോടുമെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
26
അതിന്നു അവന്‍ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, എന്റെ ഭൃത്യന്‍ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയന്‍ പറഞ്ഞു; അടിയന്‍ മുടന്തനല്ലോ.
യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി; രാജാവിനോടു ആവലാധി പറവാന്‍ അടിയന്നു ഇനി എന്തു അവകാശമുള്ളു?
29
രാജാവു അവനോടുനീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.
30
മെഫീബോശെത്ത് രാജാവിനോടുഅല്ല, അവന്‍ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയില്‍ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.