హెబ్రోను
യോശുവ 14:13
അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
യോശുവ 15:13
യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില്‍ ഔഹരിയായിട്ടു അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.
യോശുവ 21:11-13
11
യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.
12
എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
13
ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
ന്യായാധിപന്മാർ 1:20
മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിന്നു ഹെബ്രോന്‍ കൊടുത്തു; അവന്‍ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.