എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന്‍ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.