ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടുംപാളയത്തില്‍ ശൌലിന്റെ അടുക്കലേക്കു ആര്‍ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന്‍ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.
അബ്നേര്‍ പിറകോട്ടു നോക്കിനീ അസാഹേലോ എന്നു ചോദിച്ചതിന്നുഅതേ എന്നു അവന്‍ ഉത്തരം പറഞ്ഞു.
21
അബ്നേര്‍ അവനോടുനീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില്‍ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവര്‍ഗ്ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.
22
അബ്നേര്‍ അസാഹേലിനോടുഎന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന്‍ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
23
എന്നാറെയും വിട്ടുമാറുവാന്‍ അവന്നു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
അതിന്നു രാജാവുസെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? അവന്‍ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആര്‍ ചോദിക്കും എന്നു പറഞ്ഞു.
10
പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതുഎന്റെ ഉദരത്തില്‍ നിന്നു പറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കില്‍ ഈ ബെന്യാമീന്യന്‍ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിന്‍ ; അവന്‍ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
11
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.
അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.