നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു ശമൂവേല്‍ ചോദിച്ചതിന്നു അവന്‍ ഇനി, ഉള്ളതില്‍ ഇളയവന്‍ ഉണ്ടു; അവന്‍ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേല്‍ യിശ്ശായിയോടുആളയച്ചു അവനെ വരുത്തുക; അവന്‍ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
എന്നാല്‍ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില്‍ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകന്‍ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
13
യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ ഏലീയാബും അവന്റെ അനുജന്‍ അബീനാദാബും മൂന്നാമത്തെവന്‍ ശമ്മയും ആയിരുന്നു.
14
ദാവീദോ എല്ലാവരിലും ഇളയവന്‍ ; മൂത്തവര്‍ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.