సాదోకు
1 ദിനവൃത്താന്തം 12:28
പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.
1 ദിനവൃത്താന്തം 18:16
അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
1 ശമൂവേൽ 22:20-23
20
എന്നാല്‍ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരില്‍ അബ്യാഥാര്‍ എന്നൊരുത്തന്‍ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കല്‍ ഔടിപ്പോയി.
21
ശൌല്‍ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര്‍ ദാവീദിനെ അറിയിച്ചു.
22
ദാവീദ് അബ്യാഥാരിനോടുഎദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ ശൌലിനോടു അറിയിക്കും എന്നു ഞാന്‍ അന്നു തന്നേ നിശ്ചയിച്ചു.
23
നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാന്‍ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കല്‍ പാര്‍ക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവന്‍ നിനക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; എങ്കിലും എന്റെ അടുക്കല്‍ നിനക്കു നിര്‍ഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.
2 ശമൂവേൽ 8:17
അഹീതൂബിന്റെ മകന്‍ സാദോക്കും അബ്യാഥാരിന്റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
2 ശമൂവേൽ 15:24-29
24
സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവര്‍ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തില്‍നിന്നു കടന്നുതീരുംവരെ അബ്യാഥാര്‍ മല കയറി ചെന്നു.
25
രാജാവു സാദോക്കിനോടുനീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവേക്കു എന്നോടു കൃപ തോന്നിയാല്‍ അവന്‍ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാന്‍ എനിക്കു ഇടയാകും.
26
അല്ല, എനിക്കു നിന്നില്‍ പ്രസാദമില്ല എന്നു അവന്‍ കല്പിക്കുന്നെങ്കില്‍, ഇതാ, ഞാന്‍ ഒരുക്കം; അവന്‍ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.
27
രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടുദര്‍ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്‍, നിന്റെ മകന്‍ അഹീമാസും അബ്യാഥാരിന്റെ മകന്‍ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
28
എനിക്കു നിങ്ങളുടെ അടുക്കല്‍നിന്നു സൂക്ഷ്മവര്‍ത്തമാനം കിട്ടുംവരെ ഞാന്‍ മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ താമസിക്കും എന്നു പറഞ്ഞു.
29
അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
2 ശമൂവേൽ 15:35-29
2 ശമൂവേൽ 20:25
ശെവാ രായസക്കാരന്‍ ; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍.
1 രാജാക്കന്മാർ 2:35
രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക്‍ പുരോഹിതനെയും നിയമിച്ചു.