As he went
1 ശമൂവേൽ 29:11
ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
అధిపతులు
പുറപ്പാട് 18:21
അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍നിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും നിയമിക്ക.
ആവർത്തനം 1:15
ആകയാല്‍ ഞാന്‍ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേര്‍ക്കും അധിപതിമാര്‍, നൂറുപേര്‍ക്കും അധിപതിമാര്‍, അമ്പതുപേര്‍ക്കും അധിപതിമാര്‍, പത്തുപേര്‍ക്കും അധിപതിമാര്‍ ഇങ്ങനെ നിങ്ങള്‍ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
ആവർത്തനം 33:17
അവന്റെ കടിഞ്ഞൂല്‍കൂറ്റന്‍ അവന്റെ പ്രതാപം; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റെ കൊമ്പുകള്‍; അവയാല്‍ അവന്‍ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഔടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.