సిద్ధము చేయుమని
1 രാജാക്കന്മാർ 20:14
ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര്‍ പട തുടങ്ങേണം എന്നു ചോദിച്ചതിന്നുനീ തന്നേ എന്നു അവന്‍ ഉത്തരം പറഞ്ഞു.
മീഖാ 1:13
ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന്‍ ; അവര്‍ സീയോന്‍ പുത്രിക്കു പാപകാരണമായ്തീര്‍ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിന്നില്‍ കണ്ടിരിക്കുന്നു.
యెహోరాము
2 ദിനവൃത്താന്തം 22:7
യോരാമിന്റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന്‍ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.
కలియబోయి
സംഖ്യാപുസ്തകം 20:14
അനന്തരം മോശെ കാദേശില്‍നിന്നു എദോംരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതുനിന്റെ സഹോദരനായ യിസ്രായേല്‍ ഇപ്രകാരം പറയുന്നു
నాబోతు భూభాగమందు
2 രാജാക്കന്മാർ 9:25
യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതുഅവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തില്‍ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോള്‍
1 രാജാക്കന്മാർ 21:1-7
1
അതിന്റെ ശേഷം സംഭവിച്ചതുയിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലില്‍ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2
ആഹാബ് നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന്‍ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന്‍ അതിനെക്കാള്‍ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില്‍ ഞാന്‍ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
3
നാബോത്ത് ആഹാബിനോടുഞാന്‍ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാന്‍ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
4
യിസ്രെയേല്യനായ നാബോത്ത്എന്റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേല്‍ മുഖം തിരിച്ചു കിടന്നു.
5
അപ്പോള്‍ അവന്റെ ഭാര്യ ഈസേബെല്‍ അവന്റെ അടുക്കല്‍ വന്നുഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
6
അവന്‍ അവളോടുഞാന്‍ യിസ്രെയേല്യനായ നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കില്‍ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാല്‍ അവന്‍ ഞാന്‍ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
7
അവന്റെ ഭാര്യ ഈസേബെല്‍ അവനോടുനീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 21:15-7
1 രാജാക്കന്മാർ 21:18-7
1 രാജാക്കന്മാർ 21:19-7