యెహూ
2 രാജാക്കന്മാർ 9:14
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേല്‍നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവല്‍ ആക്കി സൂക്ഷിച്ചിരുന്നു.
1 രാജാക്കന്മാർ 19:16
നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേല്‍-മെഹോലയില്‍നിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.
1 രാജാക്കന്മാർ 19:17
ഹസായേലിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
అతని సహోదరుల మధ్య
2 രാജാക്കന്മാർ 9:5
അവന്‍ അവിടെ എത്തിയപ്പോള്‍ പടനായകന്മാര്‍ മരുമിച്ചു ഇരിക്കുന്നതു കണ്ടുനായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവന്‍ പറഞ്ഞതിന്നുഞങ്ങള്‍ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവന്‍ ഉത്തരം പറഞ്ഞു.
2 രാജാക്കന്മാർ 9:11
യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കല്‍ പുറത്തു വന്നപ്പോള്‍ ഒരുത്തന്‍ അവനോടുഎന്താകുന്നു വിശേഷം? ആ ഭ്രാന്തന്‍ നിന്റെ അടുക്കല്‍ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ ആ പുരുഷനെയും അവന്‍ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
లోపలి గది
1 രാജാക്കന്മാർ 20:30
ശേഷിച്ചവര്‍ അഫേക്‍ പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍ -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ ഒളിച്ചു.
1 രാജാക്കന്മാർ 22:25
അതിന്നു മീഖായാവുനീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.