నలుగురు కుష్ఠరోగులుండగా
2 രാജാക്കന്മാർ 5:1
അരാംരാജാവിന്റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
2 രാജാക്കന്മാർ 8:4
അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയില്‍എലീശാ ചെയ്ത വന്‍ കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
ലേവ്യപുസ്തകം 13:46
അവന്നു രോഗം ഉള്ള നാള്‍ ഒക്കെയും അവന്‍ അശുദ്ധനായിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നേ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്റെ പാര്‍പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
സംഖ്യാപുസ്തകം 5:2-4
2
സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.
3
ആണായാലും പെണ്ണായാലും അവരെ പാളയത്തില്‍നിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മദ്ധ്യേ വസിക്കയാല്‍ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
4
യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു അവരെ പാളയത്തില്‍ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ ചെയ്തു.
സംഖ്യാപുസ്തകം 12:14
യഹോവ മോശെയോടുഅവളുടെ അപ്പന്‍ അവളുടെ മുഖത്തു തുപ്പിയെങ്കില്‍ അവള്‍ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതില്‍ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.
ఎందుకు
2 രാജാക്കന്മാർ 7:4
പട്ടണത്തില്‍ ചെല്ലുക എന്നുവന്നാല്‍ പട്ടണത്തില്‍ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാര്‍ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തില്‍ പോകാം; അവര്‍ നമ്മെ ജീവനോടെ വെച്ചാല്‍ നാം ജീവിച്ചിരിക്കും; അവര്‍ നമ്മെ കൊന്നാല്‍ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
യിരെമ്യാവു 8:14
തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,
യിരെമ്യാവു 27:13
നീ ചെന്നു ഹനന്യാവോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.