പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.
എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
41
യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
42
അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.