ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
18
അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു.
അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.
19
എലീശാ അവരോടുഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന്‍ ; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കല്‍ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്‍യ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
20
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ എലീശായഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്‍യ്യയുടെ നടുവില്‍ നിലക്കുന്നതുകണ്ടു.
അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.
ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നതു
അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.
ജീവികളുടെ നടുവില്‍ കത്തിക്കൊണ്ടിരിക്കുന്ന തീക്കനല്‍പോലെയും പന്തങ്ങള്‍ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയില്‍നിന്നു മിന്നല്‍ പുറപ്പെട്ടുകൊണ്ടിരുന്നു.
ഞാന്‍ ജീവികളെ നോക്കിയപ്പോള്‍ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു.
16
ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വ്വതങ്ങളുടെ ഇടയില്‍നിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വ്വതങ്ങളോ താമ്രപര്‍വ്വതങ്ങള്‍ ആയിരുന്നു.
2
ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
3
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്‍നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
4
എന്നോടു സംസാരിക്കുന്ന ദൂതനോടുയജമാനനേ, ഇതു എന്താകുന്നു എന്നു ഞാന്‍ ചോദിച്ചു.
5
ദൂതന്‍ എന്നോടു ഉത്തരം പറഞ്ഞതുഇതു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
6
കറുത്ത കുതിരകള്‍ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
7
കുരാല്‍നിറമുള്ളവ പുറപ്പെട്ടു ഭൂമിയില്‍ ഊടാടി സഞ്ചരിപ്പാന്‍ നോക്കിനിങ്ങള്‍ പോയി ഭൂമിയില്‍ ഊടാടി സഞ്ചരിപ്പിന്‍ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു.
ജാതികളെ വെട്ടുവാന്‍ അവന്റെ വായില്‍ നിന്നു മൂര്‍ച്ചയുള്ളവാള്‍ പുറപ്പെടുന്നു; അവന്‍ ഇരിമ്പുകോല്‍ കൊണ്ടു അവരെ മേയക്കും; സര്‍വ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചകൂ അവന്‍ മെതിക്കുന്നു.