Therefore
1 ശമൂവേൽ 28:21
അപ്പോള്‍ ആ സ്ത്രീ ശൌലിന്റെ അടുക്കല്‍ വന്നു, അവന്‍ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടുഅടിയന്‍ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.
ഇയ്യോബ് 18:7-11
7
അവന്‍ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8
അവന്റെ കാല്‍ വലയില്‍ കുടുങ്ങിപ്പോകും; അവന്‍ കണിയിന്‍ മീതെ നടക്കും.
9
പാശം അവന്റെ കുതികാലിന്നു പിടിക്കും; അവന്‍ കുടുക്കില്‍ അകപ്പെടും.
10
അവന്നു നിലത്തു കുരുകൂ മറെച്ചുവേക്കും; അവനെ പിടിപ്പാന്‍ പാതയില്‍ വല ഒളിച്ചു വേക്കും.
11
ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.
സങ്കീർത്തനങ്ങൾ 48:4
ഇതാ, രാജാക്കന്മാര്‍ കൂട്ടം കൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.
സങ്കീർത്തനങ്ങൾ 48:5
അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഔടിപ്പോയി.
യെശയ്യാവ് 57:20
ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു
യെശയ്യാവ് 57:21
ദുഷ്ടന്മാര്‍‍കൂ സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു
മത്തായി 2:3-12
3
ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4
ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
5
അവര്‍ അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ തന്നേ
6
“യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന്‍ നിന്നില്‍ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
7
എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
8
അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള്‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന്‍ ; കണ്ടെത്തിയാല്‍ ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിന്‍ എന്നു പറഞ്ഞു.
9
രാജാവു പറഞ്ഞതു കേട്ടു അവര്‍ പുറപ്പെട്ടു; അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്‍ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു.
10
നക്ഷത്രം കണ്ടതുകൊണ്ടു അവര്‍ അത്യന്തം സന്തോഷിച്ചു
11
ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
12
ഹെരോദാവിന്റെ അടുക്കല്‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു അവര്‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Will ye not
1 ശമൂവേൽ 22:8
നിങ്ങള്‍ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകന്‍ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മകന്‍ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാന്‍ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കല്‍ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ.