నా యజమానుడు
1 രാജാക്കന്മാർ 13:18
അതിന്നു അവന്‍ ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന്‍ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതന്‍ യഹോവയുടെ കല്പനയാല്‍ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന്‍ പറഞ്ഞതോ ഭോഷ്കായിരുന്നു.
യെശയ്യാവ് 59:3
നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു
യിരെമ്യാവു 9:3
ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.
യിരെമ്യാവു 9:5
അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവേക്കു നടപ്പാന്‍ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‍വാന്‍ അവേക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവേക്കു പ്രാപ്തിയില്ല.
യോഹന്നാൻ 8:44
നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:3
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:4
അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
വെളിപ്പാട് 21:8
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.
శిష్యులలో
2 രാജാക്കന്മാർ 2:3
ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ പുറത്തുവന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 20:35
എന്നാല്‍ പ്രവാചകശിഷ്യന്മാരില്‍ ഒരുത്തന്‍ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവനെ അടിപ്പാന്‍ മനസ്സായില്ല.
give them
2 കൊരിന്ത്യർ 12:16-18
16
ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എങ്കിലും ഉപായിയാകയാല്‍ കൌശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്നു നിങ്ങള്‍ പറയുമായിരിക്കും.
17
ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ചവരില്‍ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ?
a talent
2 രാജാക്കന്മാർ 5:5
നീ പോയി വരിക; ഞാന്‍ യിസ്രായേല്‍രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.
പുറപ്പാട് 38:24-28
24
വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
25
സഭയില്‍ ചാര്‍ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
26
ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.
27
വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാര്‍ക്കുംന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
28
ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെല്‍കൊണ്ടു അവന്‍ തൂണുകള്‍ക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേല്‍ചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
1 രാജാക്കന്മാർ 20:39
രാജാവു കടന്നു പോകുമ്പോള്‍ അവന്‍ രാജാവിനോടു വിളിച്ചുപറഞ്ഞതുഅടിയന്‍ പടയുടെ നടുവില്‍ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞു എന്റെ അടുക്കല്‍ ഒരാളെ കൊണ്ടുവന്നുഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല്‍ നിന്റെ ജീവന്‍ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില്‍ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.