അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
എന്നാല്‍ ബാല്യക്കാരില്‍ ഒരുത്തന്‍ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാല്‍ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാന്‍ മരുഭൂമിയില്‍നിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.
15
എന്നാല്‍ ആ പുരുഷന്മാര്‍ ഞങ്ങള്‍ക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങള്‍ വയലില്‍ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങള്‍ക്കു ഒന്നും കാണാതെ പോയതുമില്ല.
16
ഞങ്ങള്‍ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവര്‍ ഞങ്ങള്‍ക്കു ഒരു മതില്‍ ആയിരുന്നു.
17
ആകയാല്‍ ഇപ്പോള്‍ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിര്‍ണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആര്‍ക്കും ഒന്നും മിണ്ടിക്കൂടാ.
അരാംരാജാവിനോടു അവന്റെ ഭൃത്യന്മാര്‍ പറഞ്ഞതുഅവരുടെ ദേവന്മാര്‍ പര്‍വ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവര്‍ നമ്മെ തോല്പിച്ചതു; സമഭൂമിയില്‍വെച്ചു അവരോടു യുദ്ധം ചെയ്താല്‍ നാം അവരെ തോല്പിക്കും.
അവന്റെ ഭൃത്യന്മാര്‍ അവനോടുയിസ്രായേല്‍ ഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ടു; ഞങ്ങള്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.
8
കല്ദയര്‍ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
9
നഗരത്തില്‍ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാന്‍ ഔടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.
10
ജനത്തില്‍ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസര്‍-അദാന്‍ യെഹൂദാദേശത്തു പാര്‍പ്പിച്ചു, അവര്‍ക്കും അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
എലീശാ അതു കണ്ടിട്ടുഎന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന്‍ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോള്‍ യിസ്രായേല്‍രാജാവായ യോവാശ് അവന്റെ അടുക്കല്‍ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
നീ ഒരുനാളും എന്റെ കാല്‍ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശുഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍ പത്രൊസ്
കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.