శబ్దమును రాకపోయెను
1 ശമൂവേൽ 14:37
അങ്ങനെ ശൌല്‍ ദൈവത്തോടുഞാന്‍ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാല്‍ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.
1 ശമൂവേൽ 28:6
ശൌല്‍ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
യെഹെസ്കേൽ 14:3
മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?
മത്തായി 17:16-21
16
ഞാന്‍ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
17
അതിന്നു യേശു“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ” എന്നു ഉത്തരം പറഞഞു.
18
യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു.
19
പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
20
അവന്‍ അവരോടു“നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
21
നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” (എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മർക്കോസ് 9:19-29
19
അവന്‍ അവരോടുഅവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.
20
അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന്‍ നിലത്തു വീണു നുരെച്ചുരുണ്ടു.
21
ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവന്‍ ചെറുപ്പംമുതല്‍ തന്നേ.
22
അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
23
യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
24
ബാലന്റെ അപ്പന്‍ ഉടനെ നിലവിളിച്ചുകര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
25
എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചുഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുതു എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
26
അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന്‍ മരിച്ച പോലെ ആയി.
27
യേശു അവനെ കൈകൂ പിടിച്ചു നിവര്‍ത്തി, അവന്‍ എഴുന്നേറ്റു.
28
വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോടുഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
29
പ്രാര്‍ത്ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവന്‍ പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:13-17
13
എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.
14
ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.
15
ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.
16
പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നു ഔടിപ്പോയി.
17
ഇതു എഫേസൊസില്‍ പാര്‍ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
వినవచ్చినట్టు
1 രാജാക്കന്മാർ 18:26
അങ്ങനെ അവര്‍ക്കും കൊടുത്ത കാളയെ അവര്‍ എടുത്തു ഒരുക്കിബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര്‍ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
1 രാജാക്കന്മാർ 18:29
ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
మేలుకొనలేదని
ഇയ്യോബ് 14:12
മനുഷ്യന്‍ കിടന്നിട്ടു എഴുന്നേലക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തില്‍നിന്നു ജാഗരിക്കുന്നതുമില്ല;
ദാനീയേൽ 12:2
നിലത്തിലെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
മർക്കോസ് 5:39
അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു
യോഹന്നാൻ 11:11
ശിഷ്യന്മാര്‍ അവനോടുകര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
യോഹന്നാൻ 11:43
മരിച്ചവന്‍ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിന്‍ ; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
യോഹന്നാൻ 11:44
മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു.
എഫെസ്യർ 5:14
അതുകൊണ്ടു“ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു.