About this
ആദിപുസ്തകം 17:21
എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.
ആദിപുസ്തകം 18:10
ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; അപ്പോള്‍ നിന്റെ ഭാര്യ സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അവന്‍ പറഞ്ഞു. സാറാ കൂടാരവാതില്‍ക്കല്‍ അവന്റെ പിന്‍ വശത്തു കേട്ടുകൊണ്ടു നിന്നു.
ആദിപുസ്തകം 18:14
യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
thou shalt
ആദിപുസ്തകം 17:16
ഞാന്‍ അവളെ അനുഗ്രഹിച്ചു അവളില്‍നിന്നു നിനക്കു ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
ആദിപുസ്തകം 17:17
അപ്പോള്‍ അബ്രാഹാം കവിണ്ണുവീണു ചിരിച്ചുനൂറു വയസ്സുള്ളവന്നു മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തില്‍ പറഞ്ഞു.
ലൂക്കോസ് 1:13
ദൂതന്‍ അവനോടു പറഞ്ഞതുസെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമായിനിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം.
ലൂക്കോസ് 1:30
ദൂതന്‍ അവളോടുമറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
ലൂക്കോസ് 1:31
നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം.
నా యేలినవాడా
2 രാജാക്കന്മാർ 2:19
അനന്തരം ആ പട്ടണക്കാര്‍ എലീശയോടുഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനന്‍ കാണുന്നുവല്ലോ; എന്നാല്‍ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.
అబద్ధమాడవద్దనెను
2 രാജാക്കന്മാർ 4:28
ഞാന്‍ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്നു അവള്‍ പറഞ്ഞു.
2 രാജാക്കന്മാർ 5:10
എലീശാ ആളയച്ചുനീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
2 രാജാക്കന്മാർ 5:11
അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടുഅവന്‍ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.
ആദിപുസ്തകം 18:12-15
12
ആകയാല്‍ സാറാ ഉള്ളുകൊണ്ടു ചിരിച്ചുവൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
13
യഹോവ അബ്രാഹാമിനോടുവൃദ്ധയായ ഞാന്‍ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
14
യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
15
സാറാ ഭയപ്പെട്ടുഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന്‍ അരുളിച്ചെയ്തു.
1 രാജാക്കന്മാർ 17:18
അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 18:9
അതിന്നു അവന്‍ പറഞ്ഞതുഅടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യില്‍ ഏല്പിപ്പാന്‍ അടിയന്‍ എന്തു പാപം ചെയ്തു?
സങ്കീർത്തനങ്ങൾ 116:11
സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു.
ലൂക്കോസ് 1:18-20
18
സെഖര്യാവു ദൂതനോടു; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
19
ദൂതന്‍ അവനോടുഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
20
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.