హతము చేసిరి
യോശുവ 8:20-22
20
ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവര്‍ക്കും ഇങ്ങോട്ടോ അങ്ങോട്ടോ ഔടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഔടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
21
പതിയിരിപ്പുകാര്‍ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
22
മറ്റവരും പട്ടണത്തില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേല്‍ ഇപ്പുറത്തും അപ്പുറത്തും അവര്‍ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
ന്യായാധിപന്മാർ 20:40-46
40
എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
41
യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
42
അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
43
അവര്‍ ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.
44
അങ്ങനെ ബെന്യാമീന്യരില്‍ പതിനെണ്ണായിരംപേര്‍ പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
45
അപ്പോള്‍ അവര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറെക്കു ഔടി; അവരില്‍ അയ്യായിരംപേരെ പെരുവഴികളില്‍വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
46
അങ്ങനെ ബെന്യാമീന്യരില്‍ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ തന്നേ.
1 തെസ്സലൊനീക്യർ 5:3
അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.
1 തെസ്സലൊനീക്യർ 5:4
എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;