తీసికొనిపోయెను
2 രാജാക്കന്മാർ 24:8
അവന്‍ തന്റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
2 ദിനവൃത്താന്തം 36:10
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
എസ്ഥേർ 2:6
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില്‍ അവനെയും യെരൂശലേമില്‍നിന്നു കൊണ്ടുപോയിരുന്നു.
യിരെമ്യാവു 22:24-28
24
ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
25
ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.
26
സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാര്‍ക്കും ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?
27
അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാന്‍ വിചാരിക്കുന്നു.
28
സ്വപ്നംകണ്ട പ്രവാചകന്‍ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവന്‍ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മില്‍ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.