ముద్ద తెప్పించుడని
2 രാജാക്കന്മാർ 2:20-22
20
അതിന്നു അവന്‍ ഒരു പുതിയ തളിക കൊണ്ടുവന്നു അതില്‍ ഉപ്പു ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
21
അവന്‍ നീരുറവിന്റെ അടുക്കല്‍ ചെന്നു അതില്‍ ഉപ്പു ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാല്‍ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
22
എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
2 രാജാക്കന്മാർ 4:41
അവര്‍ക്കും കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്നു അവന്‍ പറഞ്ഞു അതു കലത്തില്‍ ഇട്ടുആളുകള്‍ക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തില്‍ ഉണ്ടായിരുന്നില്ല.
യെശയ്യാവ് 38:21
എന്നാല്‍ അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേല്‍ പുരട്ടുവാന്‍ യെശയ്യാവു പറഞ്ഞിരുന്നു.