which thou hast
2 ശമൂവേൽ 15:31
അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരില്‍ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍യഹോവ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
2 ശമൂവേൽ 17:23
എന്നാല്‍ അഹീഥോഫെല്‍ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തില്‍ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയില്‍ അവനെ അടക്കം ചെയ്തു.
నేను అంగీకరించియున్నాను
2 രാജാക്കന്മാർ 20:5
നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഞാന്‍ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തില്‍ പോകും.
2 ദിനവൃത്താന്തം 32:20
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലേക്കു നിലവിളിച്ചു.
2 ദിനവൃത്താന്തം 32:21
അപ്പോള്‍ യഹോവ ഒരു ദൂതനെ അയച്ചു; അവന്‍ അശ്ശൂര്‍ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവന്‍ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവന്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അവന്റെ ഉദരത്തില്‍നിന്നു ഉത്ഭവിച്ചവര്‍ അവനെ അവിടെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
ഇയ്യോബ് 22:27
നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്റെ നേര്‍ച്ചകളെ കഴിക്കും.
സങ്കീർത്തനങ്ങൾ 50:15
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 65:2
പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
യെശയ്യാവ് 58:9
അപ്പോള്‍ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന്‍ വരുന്നു എന്നു അവന്‍ അരുളിച്ചെയ്യും; നുകവും വിരല്‍ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവില്‍ നിന്നു നീക്കിക്കളകയും
യെശയ്യാവ് 65:24
അവര്‍‍ വിളിക്കുന്നതിന്നുമുന്‍ പെ ഞാന്‍ ഉത്തരം അരുളും; അവര്‍‍ സംസാരിച്ചുകൊണ്ടിരിക്കുന്‍ പോള്‍ തന്നേ ഞാന്‍ കേള്‍ക്കും
യിരെമ്യാവു 33:3
നീ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യില്‍ ഏല്പിക്കപ്പെടും; നീ ബാബേല്‍രാജാവിനെ കണ്ണോടു കണ്ണു കാണുകയും അവന്‍ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.
ദാനീയേൽ 9:20-23
20
ഇങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപര്‍വ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
21
ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22
അവന്‍ വന്നു എന്നോടു പറഞ്ഞതെന്തെന്നാല്‍ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു.
23
നീ ഏറ്റവും പ്രിയനാകയാല്‍ നിന്റെ യാചനകളുടെ ആരംഭത്തിങ്കല്‍ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.
യോഹന്നാൻ 11:42
ഇങ്ങനെ പറഞ്ഞിട്ടു അവന്‍ ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:4
അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടുനിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:31
കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.
1 യോഹന്നാൻ 5:14
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്‍യ്യം ആകുന്നു.
1 യോഹന്നാൻ 5:15
നാം എന്തു അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.