എന്നാല്‍ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നിങ്ങള്‍ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.
ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവന്‍ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവര്‍ പറയുന്നു.
എന്റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.
ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പ്രമാണിച്ചു അവന്റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്റെ സ്നേഹത്തില്‍ വസിക്കും.